Search

വെസ്റ്റ് ബംഗാളിൽ സുവിശേഷകനെ ക്രൂരമായി കൊലപ്പെടുത്തി.

വെസ്റ്റ് ബംഗാളിൽ സുവിശേഷകനെ ക്രൂരമായി കൊലപ്പെടുത്തി.

വെസ്റ്റ് ബംഗാളിലെ ഡെൻഗൽഡ ജില്ലയിലെ ബംഗുര ഗ്രാമത്തിലാണു അതി ദാരുണമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. സാമുദായിക കുടുംബത്തിൽ നിന്നും ക്രൈസ്തവ മാർഗ്ഗവിശ്വാസി യായ മാധവൻ എന്ന സുവിശേഷകനാണു ക്രൂരമരണത്തിനു ഇരയായത്. ബംഗാരു ഗ്രാമത്തിൽ വില്യം കേറി സഭയോട് ചേർന്ന് സുവിശേഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു മാധവൻ. ഇദ്ദേഹത്തിന്റെ ക്രിസ്തു വിശ്വാസത്തിൽ കുപിതരായ ഗ്രാമവാസികളും, സ്വന്ത ഭവനത്തിൽ ഉള്ളവരും തിരിച്ച് തങ്ങളുടെ ഹിന്ദുമത വിശ്വാസത്തിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. മകളുടെ വിവാഹത്തിനു 2 മണിക്കൂർ മുൻപ് ഹൈന്ദവ മതത്തിലേക്ക് മടങ്ങണമെന്ന അന്ത്യശാസനവും നൽകിയിരുന്നതായി പറയപ്പെടുന്നു. എന്നാൽ താൻ അറിഞ്ഞ സത്യ മാർഗ്ഗത്തിൽ നിന്നു വ്യതിചലിക്കുവാനോ, ക്രിസ്തുവിനെ തള്ളിപറയുവാനോ ഈ സുവിശേഷ സ്നേഹി തയ്യാറായില്ല. ഇതിൽ രോഷം പൂണ്ട് ചിലർ രാത്രിയിൽ എത്തി മാധവനെ ശാരീരികമായി മർദ്ദിക്കുകയും, വനത്തിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ച്

കത്തിക്കുകയായിരുന്നു എന്നാണു വിവരം. എന്നാൽ വീട്ടിൽ എത്തി ആത്മഹത്യ ചെയ്ത മാധവിനെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കുകയാണു തങ്ങൾ ചെയ്തതെന്നാണു ഭാര്യയും, മകനും പ്രചരിപ്പിക്കുന്നത് എന്നു പറയപ്പെടുന്നു.

സുവിശേഷത്തിനുവേണ്ടി എരിഞ്ഞടങ്ങിയ മാധവൻ കൊല്ലപ്പെട്ടയിടത്ത് അനേകായിരം വിശ്വാസികൾ ഉയർത്തെഴുന്നേൽക്കുമെന്ന പ്രാർത്ഥനയിലാണു സോഷ്യൽ മീഡിയ പോസ്റ്റുകൾ.