Search

വാഹനാപകടത്തിൽ ദമ്പതികൾ മരണപ്പെട്ടു.



തിരുവനന്തപുരം: വെള്ളറട ഡാലുംമുഖം, മുണ്ടനാട് മണ്ണാറത്തലയ്ക്കൽ ജോണികുട്ടി (60), മേഴ്സി (56) എന്നിവരാണു അത്യാഹിതത്തിൽ പെട്ടത്. ഏറെ ചുരുങ്ങിയ കാലം കൊണ്ട് ക്രൈസ്തവ കൈരളിയ്ക്ക് അനുഗ്രഹമായി മാറിയ “കണ്ണീരു വീണാലും ഒപ്പിയെടുത്ത്.. അനുഗ്രഹമേകുന്ന യേശുവുണ്ട്.” എന്ന ഗാനത്തിന്റെ രചയിതാവായ ക്യാപ്റ്റൻ സാജൻ ജോണിന്റെ മാതാപിതാക്കൾ ആണു ദമ്പതികൾ. മാർച്ച് നാലിനു രാവിലെ നെടുമങ്ങാട് വെള്ളനാട് കുവക്കുടി പാലത്തിനു സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും, എതിരെ വന്ന ലോറിയും തമ്മിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്നാണു മരണം. സംസ്കാരം മാർച്ച്‌ 5 നു മീനഞ്ചിറ സാൽവേഷൻ ആർമി ചർച്ചിന്റെ ചുമതലയിൽ നടക്കും.

  1. ദു:ഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവർക്ക് പവർവിഷന്റെ അനുശോചനങ്ങൾ.