Search

വാഹനാപകടത്തിൽ മലയാളി നെഴ്സ് കുവൈറ്റിൽ മരണപ്പെട്ടു;

Updated: Dec 18, 2019


വാഹനാപകടത്തിൽ മലയാളി നെഴ്സ് കുവൈറ്റിൽ മരണപ്പെട്ടു; ദാരുണമരണങ്ങളുടെ വ്യധ വിട്ടുമാറാതെ കുടുംബം.

കുവൈറ്റ് സിറ്റിയിൽ നവംബർ 10 നു രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ കൈതപറമ്പ് സ്വദേശിയായ മേഴ്സി ബിജു (44) നിത്യതയിൽ ചേർക്കപ്പെട്ടു. കെ. ഓ. സി. ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന മേഴ്സിയും മറ്റ് സഹപ്രവർത്തകരുമായി യാത്ര ചെയ്തിരുന്ന സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയുടെ വാഹനം അപകടത്തിൽ പെട്ടാണു മരണം സംഭവിച്ചത്. കുവൈറ്റ് സിക്സ്ത് റിംഗ് റോഡിനും, അഹമ്മദി റോഡിനും ഇടയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറ്റ് ഒരു വാഹനവും ആയി കൂട്ടിയിടിക്കുകയും, ഇടിയുടെ ആഘാതത്തിൽ മേഴ്സി പുറത്തേക്ക് തെറിച്ചു വീണതിനെ തുടർന്ന് വാഹനത്തിന്റെ പിൻ ചക്രത്തിനടിയിൽ കുടുങ്ങിയാണു അന്ത്യം സംഭവിച്ചതെന്നു ദൃക്സാക്ഷി വിവരണം. അപകടത്തിൽ പരിക്കേറ്റ മറ്റ് നാലു നഴ്സുമാരും, ഒരു കുവൈറ്റ് സ്വദേശിയും അദാൻ ആശുപത്രിയിൽ ചികിത്സയിലാണു. ഇവരുടെ പരിക്കുകൾ സാരമില്ലെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണപ്പെട്ട മേഴ്സി അബ്ബാസിയാായിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയും ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭാംഗവും ആയിരുന്നു. നെല്ലിക്കുന്ന് നെട്ടാറ വീട്ടിൽ ബിജു ശാമുവേൽ ആണു ഭർത്താവ്. ദമ്പതികൾക്ക് 12 വയസ്സുള്ള ഒരു മകളുണ്ട്. അപകടത്തിൽ മരണമടഞ്ഞ മേഴ്സി കൈതപറമ്പ് വലിയവിള പടിഞ്ഞാറ്റേത്ത് വി. ഡി. ജോണിന്റെ മകളാണു. അതീവ ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക.

ഭൗതീകശരീരം നവംബർ 11 നു കുവൈറ്റ് സബാഹ് മോർച്ചറിയിൽ പൊതുദർശനത്തിനു വെയ്ക്കും. ഭൗതീക സംസ്കാരം നവംബർ 13 നു നെല്ലിക്കുന്നം ഐ. പി. സി. സഭയുടെ ആഭിമുഖ്യത്തിൽ നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon