Search

വാഹനാപകടം; രണ്ടു പേർ മരണപ്പെട്ടു.




കുവൈറ്റ് എബനേസർ പ്രയർ ഫെലോഷിപ്പ് ചർച്ച് അംഗങ്ങളായ ജോസഫ് യോഹന്നാൻ-ബീന ജോസഫ് ദമ്പതികളുടെ മകൾ അലീന എൽസ ജോസഫ് (17) മെയ് 1-​‍ാം തീയതി അതിരാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. കുവൈറ്റിൽ നിന്നും കേരളത്തിലേക്കുള്ള യാത്രമദ്ധ്യേ മൂവാറ്റുപുഴ,കൂത്താട്ടുകുളം അമ്പലംകുന്നിൽ വെച്ച് കാർ ടിപ്പർ ലോറിയിൽ ഇടിച്ച് ആയിരുന്നു അത്യാഹിതം. മരണപ്പെട്ട അലീന കുവൈറ്റിൽ നിന്നും നീറ്റ് പരീക്ഷയ്ക്കായി കൊച്ചി വിമാനതാവളത്തിൽ എത്തി പിതാവിന്റെ സഹോദരനോടും, അദ്ദേഹത്തിന്റെ മകനോടും ഒപ്പം കോട്ടയത്തേക്ക് പോകുന്ന വഴിയാണു അപകടത്തിൽ പെട്ടത്. പിതൃസഹോദര പുത്രനായിരുന്ന എബിയും അപകടത്തിൽ മരണപ്പെട്ടു. പിതാവിന്റെ സഹോദരൻ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. കാർ ഡ്രൈവർ ഉറങ്ങി പോയതു മൂലമാണു അപകടം ഉണ്ടായതെന്ന് പ്രാഥമിക വിവരങ്ങൾ. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണു. കൂടുതൽ വിവരങ്ങൾ പിന്നീട്.

വാർത്ത: പവർവിഷൻ യു. എസ്.എ. ന്യൂസ് ഡസ്ക്.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon