Search

ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ കെ. ജി. മാത്യു നിത്യതയിൽ.



ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ജനറൽ സെക്രട്ടറിയും, പുനലൂർ പത്തനാപുരം റീജിയൻ ശുശ്രൂഷകനുമായ പാസ്റ്റർ കെ. ജി. മാത്യു (69) ഒക്ടോബർ 4 രാവിലെ 4:45 നു നിത്യതയിൽ പ്രവേശിച്ചു. ശാരീരിക അസ്വാസ്ഥ്യം നിമിത്തം കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കണ്ണംപ്ലാക്കൽ കുടുംബാംഗമായ ഇദ്ദേഹം കേരളത്തിൽ തിരുവനന്തപുരം, കൂടൽ, ആലുവ, പുനലൂർ കൂടാതെ കുവൈറ്റ് ശാരോൻ ഫെലോഷിപ്പ് സഭകളുടെ ശുശ്രൂഷകനായിരുന്നിട്ടുണ്ട്. സംസ്കാര ശുശ്രൂഷ ഒക്ടോബർ 8 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തിരുവല്ല ശാരോൻ ആഡിറ്റോറിയത്തിൽ ആരംഭിക്കും.

സഹധർമ്മിണി പരേതയായ മറിയാമ്മ മാത്യു. മക്കൾ: ഫിന്നി- ഡെബ്ര, സുനി-ഷിബു. കൊച്ചുമകൻ: നെഹമ്യാ.

ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് ക്രിസ്തീയ പ്രത്യാശ നേരുന്നു.

  • Grey Facebook Icon
  • Grey Twitter Icon
  • Grey YouTube Icon
  • Grey Instagram Icon